ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൈവവസ്തുക്കൾ, മുൻസിപ്പൽ ഖരമാലിന്യം എന്നിവയിൽ നിന്നും ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ത്യ രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി, ഗ്രീൻ ബില്യൺസ് ലിമിറ്റഡും (ടിജിബിഎൽ), പൂണെ മുൻസിപ്പൽ കോർപ്പറേഷനും കൈകോർത്തു. പുതിയ പങ്കാളിത്തത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള രാജ്യത്തെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നതാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് പദ്ധതിക്കാവശ്യമായ സഹായങ്ങൾ നൽകുന്നതാണ്. ടിജിബിഎലിന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം പൂണെയിലെ 350 ടൺ മുൻസിപ്പൽ മാലിന്യം 30 വർഷത്തേക്ക് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ കമ്പനി ഏറ്റെടുക്കുന്നതാണ്.
Also Read: ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങൾ നഖത്തിലും കാണിക്കും
ജൈവമാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന റെഫ്യൂസ് ഡെറിവേറ്റഡ് ഫ്യൂവൽ പിന്നീട് പ്ലാസ്മ ഗ്ലാസിഫിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കും. ഇവയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഒപ്റ്റിക്കൽ സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ച് വേർതിരിക്കുന്നതാണ്. രാജ്യത്ത് ശുദ്ധമായ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെയ്പ്പാണ് പ്ലാന്റിന്റെ നിർമ്മാണം.
Post Your Comments