ആരോഗ്യവും കരുത്തുമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മുടിയുടെ ആരോഗ്യം നിലനിർത്താൻ നിരവധി ഷാംപൂ, ഹെയർ പാക്ക് എന്നിവ വിപണിയിൽ ലഭ്യമാണ്. കെമിക്കലുകൾ ചേർത്തിട്ടുള്ള ഇത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ താൽക്കാലികമായി സഹായിക്കുമെങ്കിലും, പിന്നീട് പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കും. മുടിയുടെ ആരോഗ്യം നിർത്താൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് സെറം. മുടി വളരാൻ സഹായിക്കുന്ന ഹെയർ സെറം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അവ എങ്ങനെയെന്ന് അറിയാം.
ഹോം മെയ്ഡ് സെറം തയ്യാറാക്കാൻ ഫ്ലാക്സ് സീഡ്, ഉലുവ, റോസാപ്പൂവിന്റെ ഇതളുകൾ എന്നിവയാണ് ആവശ്യമായിട്ടുള്ള ചേരുവകൾ. രണ്ട് കപ്പ് വെള്ളം എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്, ഒരു ടേബിൾ സ്പൂൺ ഉലുവ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് റോസാപ്പൂവിന്റെ ഇതളുകൾ ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിക്കേണ്ടതാണ്. അൽപ നേരം ഇളം ചൂടിൽ തിളപ്പിക്കുക. പിന്നീട് ചൂടാറിയാൽ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ ഒട്ടനവധി ഘടകങ്ങളാണ് ഈ സെറത്തിൽ അടങ്ങിയിട്ടുള്ളത്. ഉലുവ ചേർത്തതിനാൽ കണ്ടീഷണർ ഗുണം കൂടി മുടിക്ക് ലഭിക്കുന്നതാണ്.
Also Read: സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി
Post Your Comments