പൂന്തോട്ടപരിപാലനം മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. പൂന്തോട്ടപരിപാലനം ചെയ്യുന്നവരില്‍ നാരുകള്‍ കൂടുതലായി കഴിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. പൂന്തോട്ട പരിപാലനം സമ്മര്‍ദ്ദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
പഠനത്തില്‍ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പൂര്‍ണ മാനസിക ആരോഗ്യം പുലര്‍ത്തുന്നവര്‍ക്കും പൂന്തോട്ടപരിപാലനം കൂടുതല്‍ ഗുണം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ The University of Colorado Boulderലെ പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷകരിലൊരാളായ ജില്‍ ലിറ്റ് പറഞ്ഞു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
‘കമ്മ്യൂണിറ്റി ഗാര്‍ഡനിംഗിന് കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, മാനസികാരോഗ്യ വൈകല്യങ്ങള്‍ എന്നിവ തടയുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതിന് ഈ കണ്ടെത്തലുകള്‍ വ്യക്തമായ തെളിവുകള്‍ നല്‍കുന്നു…’- ജില്‍ ലിറ്റ് പറഞ്ഞു.
Post Your Comments