പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിവാദങ്ങളും സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധകളും കണക്കിലെടുത്ത് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചാനൽ ചർച്ചകളും കൊഴുക്കുകയാണ്. മാതൃഭൂമിയിൽ ‘കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തറവാടിത്തം വേണോ’ എന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെ ബി.ജെ.പി സഹയാത്രികനായ ഷാബു പ്രസാദ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ബഷീർ വള്ളിക്കുന്ന് നൽകുന്ന മറുപടി വൈറലാകുന്നു. കേരളം കടുത്ത മതവർഗീയതയുടെ നാടാണെന്നും, മലപ്പുറത്തോ പൊന്നാനിയിലോ മുസ്ലീമല്ലാത്ത ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമോ എന്നുമായിരുന്നു ഷാബുവിന്റെ ചോദ്യം.
ഇതിന് ബഷീർ നൽകിയ മറുപടി ഇങ്ങനെ, ‘മലപ്പുറത്തെ മുസ്‌ലിംകളെ മതേതരത്വം പഠിപ്പിക്കാൻ നീയൊന്നും വളർന്നിട്ടെല്ലടാ പരട്ട സംഘീ.. വല്ല ഉത്തരേന്ത്യയിലും പോയി വിഷം കലക്ക്.. ഇവിടെയുള്ള മണ്ണ് നിനക്ക് പറ്റിയതല്ല’.
ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
മാതൃഭൂമിയിലെ ചർച്ച.
അതിൽ ബിജെപി സഹയാത്രികനായ ഷാബു പ്രസാദിന്റെ എമണ്ടൻ ചോദ്യം..
കേരളത്തിലെ മതേതരത്വത്തെ പറ്റി വല്ലാതെയൊന്നും വാചാലമാകേണ്ട.. കേരളം കടുത്ത മതവർഗീയതയുടെ നാടാണ്.. നിങ്ങളീ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മതേതരത്വം വെറും സോപ്പ് കുമിളയാണ്. മലപ്പുറത്തോ പൊന്നാനിയിലോ മുസ്ലിമല്ലാത്ത ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റുമോ?
അഭിലാഷ് ഉടനെ ചോദിച്ചു.. അല്ല പൊന്നാനിയിലെ ഇപ്പോഴത്തെ എം എൽ എ ആരാ?.. കഴിഞ്ഞ രണ്ട് തവണ എംഎൽഎ ആയത് രാമനും കൃഷ്ണനും പേരിൽ തന്നെയുള്ള ശ്രീരാമകൃഷ്‌ണനല്ലേ..
അയാളുടെ അന്നേരത്തെ പരുങ്ങൽ ഒന്ന് കാണേണ്ടതായിരുന്നു.
ഈ ചർച്ച കണ്ടപ്പോൾ ഞാൻ ആലോചിച്ചത് കേരളത്തിൽ ജീവിക്കുന്ന ഒരു സംഘി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നത് ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയിലുള്ളവന്റെ അവസ്ഥ എന്തായിരിക്കും എന്നാണ്. എം പി ഗംഗാധരൻ, കെ ശ്രീധരൻ, പി ടി മോഹനകൃഷ്ണൻ, ശ്രീരാമകൃഷ്ണൻ, പി നന്ദകുമാർ എന്നിങ്ങനെ മുസ്‌ലിം അല്ലാത്ത സ്ഥാനാർത്ഥികളെ നിരന്തരം തെരഞ്ഞെടുത്ത ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ചൂണ്ടിക്കാട്ടിയാണ് അവിടെ മുസ്ലിമല്ലാത്ത ഒരു സ്ഥാനാർത്ഥിയുടെ പേര് ചിന്തിക്കാൻ പറ്റുമോ എന്ന് ഒരുത്തൻ ഇവിടെ ചോദിക്കുന്നത്..
അതുകൊണ്ട് അയാളോട് അന്നേരം മുഖത്ത് നോക്കി പറയേണ്ടിയിരുന്ന ഒരു വാചകം എന്റെ വക ഇവിടെ ചേർക്കുന്നു.
മലപ്പുറത്തെ മുസ്‌ലിംകളെ മതേതരത്വം പഠിപ്പിക്കാൻ നീയൊന്നും വളർന്നിട്ടെല്ലടാ പരട്ട സംഘീ.. വല്ല ഉത്തരേന്ത്യയിലും പോയി വിഷം കലക്ക്.. ഇവിടെയുള്ള മണ്ണ് നിനക്ക് പറ്റിയതല്ല..
Post Your Comments