ഇന്ത്യയിലെ പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ സെബ്രോണിക്സിന്റെ ഏറ്റവും പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ ഫീച്ചറുകളുമായി സെബ്- ഐക്കണിക് ലൈറ്റ് സ്മാർട്ട് വാച്ചുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ഡിസൈനുകളിൽ നിന്നും വളരെ വ്യത്യസ്ഥമായാണ് സെബ്- ഐക്കണിക് ലൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെറ്റൽ ബോഡിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ സ്മാർട്ട് വാച്ചുകളുടെ മറ്റ് സവിശേഷതകളെക്കുറിച്ച് അറിയാം.
1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 2.5ഡി കർവ്ഡ് സ്ക്രീൻ ലഭ്യമാണ്. ഇവയിൽ ബ്ലൂടൂത്ത് കോളിംഗ് സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, വാച്ചുകളിൽ നിന്ന് തന്നെ കോളുകൾ സ്വീകരിക്കാനും, നിരസിക്കാനും സാധിക്കുന്നതാണ്. ഏകദേശം 51 ഗ്രാം ഭാരം മാത്രമാണ് ഈ സ്മാർട്ട് വാച്ചിന് ഉള്ളൂ.
Also Read: ‘ശശി തരൂർ ഒരു തറവാടി നായരാണ്, പ്രധാനമന്ത്രിയാകാൻ യോഗ്യൻ’ ജി സുകുമാരൻ നായർ
ബിൽറ്റ്- ഇൻ റീചാർജ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്. തുടർച്ചയായ അഞ്ച് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി സെബ്- ഐക്കണിക് ലൈറ്റ് ഘടിപ്പിക്കാനാകും. വിവിധ ഫിറ്റ്നസ് ആക്ടിവിറ്റികൾക്ക് ഇവ ഉപയോഗിക്കാവുന്നതാണ്. ഗോൾഡ്- ബ്ലൂ കോംബോ, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വാങ്ങാൻ സാധിക്കുന്ന സെബ്- ഐക്കണിക് ലൈറ്റ് സ്മാർട്ട് വാച്ചുകളുടെ വില 2,999 രൂപയാണ്.
Post Your Comments