MollywoodLatest NewsKeralaNewsEntertainment

വെയിലു കൊള്ളാതിരിക്കാൻ അച്ഛനും അമ്മയും കൊടുത്തു വിട്ട കുട നീ കരുതലോടെ കൊണ്ട് നടന്നു: ഉണ്ണിമുകുന്ദനെക്കുറിച്ച് കുറിപ്പ്

ഇനി ഉണ്ണി മുകുന്ദന്റെ സമയമാണ്.

ഉണ്ണി മുകുന്ദനെക്കുറിച്ചു സംവിധായകൻ വിനോദ് ഗുരുവായൂർ പങ്കുവച്ച വാക്കുകൾ വൈറൽ. മഴയും, വെയിലും കൊള്ളാതിരിക്കാൻ അച്ഛനും, അമ്മയും കൊടുത്തു വിട്ട ആ കുട നീ കരുതലോടെ കൊണ്ട് നടന്നുവെന്നും ഇപ്പോൾ അമ്മമാരുടെയും കുട്ടികളുടെയും മനസ്സിൽ സ്ഥാനം നേടി ഒരു റിയൽ സ്റ്റാർ ആയെന്നും വിനോദ് പറയുന്നു.

read also: സ്ത്രീകളെ കൊന്ന് നഗ്നമായ നിലയിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച് കടന്നുകളയുന്ന സീരിയൽ കില്ലറുടെ ഫോട്ടോ പുറത്ത്

കുറിപ്പ് പൂർണ്ണ രൂപം

ആദ്യമായി ലോഹി സാറിന്റെ മുൻപിൽ നീ എത്തിയ ദിവസം ഇപ്പോഴും ഓർമ്മയിലുണ്ട്.. അന്ന് നീ പറഞ്ഞ നിന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടികൊണ്ടിരിക്കുന്നു. പിന്നീട് ഒരു കുടയുമായി ബസ്സും കയറി വരുന്ന ഉണ്ണിയെ കണ്ടു. മഴയും, വെയിലും കൊള്ളാതിരിക്കാൻ അച്ഛനും, അമ്മയും കൊടുത്തു വിട്ട ആ കുട നീ കരുതലോടെ കൊണ്ട് നടന്നു.

പ്രശസ്ത സാഹിത്യക്കാരൻ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ പിറന്നാളിന് നമ്മൾ പോയ ദിവസം ഞാനോർക്കുന്നു. മലയാളത്തിലെ പ്രശസ്തരെ നീ കൗതുകത്തോടെ നോക്കി നിന്നിരുന്നത്. അന്ന് തിരിച്ചു വന്നു നേരിൽ കണ്ട സാഹിത്യകാരന്മാരുടെ കഥകൾ തിരഞ്ഞു നടക്കുന്നതും ഞാനിന്നും ഓർക്കുന്നു. പിന്നീട് ഉണ്ണിയുടെ കഠിന പ്രയത്നം.. പല പരാജയങ്ങൾക്കും തളർത്താനായില്ല.. അന്നും നമ്മൾ സംസാരിക്കുമ്പോൾ നീ പറയുന്ന ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു… നമുക്ക് ഒരു സമയമുണ്ട് ചേട്ടാ… ശരിയാണ് ഇനി ഉണ്ണി മുകുന്ദന്റെ സമയമാണ്. അമ്മമാരും കുട്ടികളും മനസ്സിൽ ഒരു സ്ഥാനം ഉണ്ണിക്കു നൽകിയിരിക്കുന്നു. അവിടെ നിന്നാണ് ഒരു റിയൽ സ്റ്റാർ ഉണ്ടാകുന്നതു. മാളികപ്പുറത്തിന്റെ അണിയരപ്രവർത്തകർക്കു അഭിമാനിക്കാം… അയ്യപ്പനൊപ്പം നമ്മുടെ റിയൽ ഹീറോ ആക്കിയതിനു ❤❤❤❤❤വിനോദ് ഗുരുവായൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button