ജനുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഹൈഡ്രജൻ പവർ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി ഹൈഡ്രജൻ പവർ പാസഞ്ചർ വാഹനങ്ങളുടെ പദ്ധതികൾ ടാറ്റാ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യൻ വാഹന വിപണിയിൽ ഹൈഡ്രജൻ പവർ വാഹനങ്ങളുടെ സാധ്യത വാഹന നിർമ്മാതാക്കൾ പരിശോധിക്കുന്നത്.
പെട്രോൾ, ഡീസൽ, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മോഡലുകളാണ് ടാറ്റാ മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഹൈഡ്രജൻ പവർ വാഹനങ്ങൾ എത്തുന്നതോടെ, ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഉറപ്പുവരുത്താനാകും. ഇതോടൊപ്പം തന്നെ വിവിധ ഓപ്ഷനുകളുടെ വാഹന നിർമ്മാതാക്കളുടെ നിര ശക്തിപ്പെടുത്താൻ സാധിക്കുന്നതാണ്. ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് മാത്രമാണ് ടാറ്റാ മോട്ടോഴ്സ് പ്രദർശിപ്പിക്കുക.
Post Your Comments