കോഴിക്കോട്: ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കാനൊരുങ്ങി മൈജി. ഇത്തവണ എക്സ്പ്രസ് ഡെലിവറി സേവനങ്ങൾക്കാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജിയുടെ വെബ്സൈറ്റായ myg.in വഴി ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് രണ്ട് മണിക്കൂറിനകം സുരക്ഷിതമായി ഡെലിവറി ചെയ്യുന്നതാണ്. കോഴിക്കോട് നടന്ന ചടങ്ങിൽ മൈജിയുടെ ബ്രാൻഡ് അംബാസഡറായ മഞ്ജു വാര്യറാണ് എക്സ്പ്രസ് ഡെലിവറി സേവനം ഉദ്ഘാടനം ചെയ്തത്.
ആദ്യ ഘട്ടത്തിൽ രണ്ട് ജില്ലകളിൽ മാത്രമാണ് എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ ലഭിക്കുകയുള്ളൂ. നിലവിൽ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ഉപഭോക്താക്കൾക്ക് എക്സ്പ്രസ് ഡെലിവറിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വൈകാതെ തന്നെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും എക്സ്പ്രസ് ഡെലിവറി സാധ്യമാക്കുമെന്ന് മൈജി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനം കൂടിയാണ് മൈജി.
Also Read: ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍
Post Your Comments