Latest NewsKeralaNewsFood & CookeryLife Style

ആഹാരത്തില്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ

മുതിര്‍ന്ന ആളുകള്‍ 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പ്രതിദിനം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

കറികളുടെ രുചിയ്ക്ക് ഉപ്പ് അത്യാവശ്യമാണ്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ഭക്ഷണത്തിന്റെ സ്വാദിൽ വലിയ വ്യത്യാസമുണ്ടാകും. എന്നാൽ ആഹാരത്തില്‍ ഉപ്പ് കൂടുതലായാല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് 75% വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

read also: രാഹുലിന്റേത് കള്ളത്തരം, തെളിവായി ചിത്രങ്ങൾ !!! കൊടുംമഞ്ഞില്‍ ടീ ഷര്‍ട്ട്‍ മാത്രമല്ല ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു

ഇത് കൂടാതെ, ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിക്കുമെന്നും മസ്തിഷ്കം സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.

മുതിര്‍ന്ന ആളുകള്‍ 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പ്രതിദിനം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മിക്കവരും 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button