ബെംഗളൂരു: മൈസൂരു ബിഷപ്പ് കനികദാസ് എ വില്യമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സഭ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതി മുൻ ജഡ്ജിയുടെ കത്തെഴുത്ത് കൂടി ആയതോടെ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ സഭയ്ക്കായില്ല. ഒടുവിൽ വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടൽ. ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു.
കൊലപാതകം അടക്കം നിരവധി ആരോപണങ്ങൾ ആയിരുന്നു ഇയാൾക്കെതിരെ ഉയർന്നിരുന്നത്. ലൈംഗിക ആരോപണവും തട്ടിക്കൊണ്ട് പോകലും കൊലപാതക ആരോപണവും കൂടാതെ പ്രളയ ഫണ്ട് തട്ടിപ്പിലും ഇയാളുടെ പേരിലുയർന്നിരുന്നു. 2017 ലാണ് കനികദാസ് ബിഷപ്പ് ആകുന്നത്. ഇതിനുശേഷം, നാല് വൈദികരുടെ മരണത്തെ തുടർന്ന് കനികദാസിനെതിരെ ബോംബൈ ആർച്ച് ബിഷപ്പ് കൂടിയായ കർദ്ദിനാൾ അന്ന് കത്തെഴുതിയിരുന്നു. മരണത്തിൽ രണ്ടെണ്ണം കൊലപാതകവും ഒരെണ്ണം അപകടവും മറ്റൊന്ന് തൂങ്ങിമരണവും ആണെന്നായിരുന്നു പോലീസ് ഭാഷ്യം. ബിഷപ്പിന്റെ പ്രവർത്തികളെ എതിർത്ത ഒരു വൈദികന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ബിഷപ്പിന്റെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവന്നവരിൽ ഒരാളായിരുന്നു മരിച്ച ഈ വൈദികൻ. ഇയാളെ ബിഷപ്പ് കൊലപ്പെടുത്തിയതാകാമെന്നായിരുന്നു ആരോപണം.
2019ല്‍ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരും ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കി. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നും വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തനിക്കെതിരെ പരാതി നല്‍കിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വന്‍ വിവാദമായി. ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്.
ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസൂരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും. ബിഷപ്പിനെതിരെ ഉയർന്നിരിക്കുന്ന മറ്റ് ആരോപണങ്ങൾ അതിരൂപത ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments