Latest NewsNewsBusiness

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര ജനുവരി 10- ന് ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

2,300 കിലോമീറ്ററാണ് യാത്രയുടെ ദൈർഘ്യം

ലോകത്തിലെ ഏറ്റവും ദൈർഘമേറിയ റിവർ ക്രൂയിസായ ഗംഗാ വിലാസ് ജനുവരി 10 മുതൽ യാത്ര ആരംഭിക്കും. ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഡിലേക്കാണ് യാത്ര ആരംഭിക്കുന്നത്. ആഡംബര യാത്രയാണ് ഗംഗാ വിലാസിൽ ഒരുക്കിയിട്ടുള്ളത്. 2020- ലാണ് യാത്ര ആരംഭിക്കാൻ പദ്ധതിയിട്ടതെങ്കിലും, കോവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു.

50 ദിവസം കൊണ്ട് ഗംഗ- ഭാഗീരഥി- ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവ ഉൾപ്പെടെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര കപ്പൽ യാത്ര കടന്നുപോവുക. 2,300 കിലോമീറ്ററാണ് യാത്രയുടെ ദൈർഘ്യം. 18 സ്യൂട്ടുകളും, അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭക്ഷണശാല, സ്പാം, സൺഡെക്ക് എന്നിവ ഉൾപ്പെടെ ലഭ്യമാണ്. ഗംഗ നദിയിലെ വാരണാസിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസിന്റെ ടിക്കറ്റ് നിരക്ക് എത്രയാണെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇതേ കമ്പനിയായ അന്താരയുടെ “ഇൻക്രെഡിബിൾ ബനാറസ്” എന്ന പാക്കേജിന്റെ നിരക്ക് 1,12,000 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: കാട്ടാനയെ തുരത്താനായില്ല : മയക്കുവെടി വെക്കാൻ തീരുമാനം, ഉത്തരവിറങ്ങി

shortlink

Post Your Comments


Back to top button