Latest NewsNewsBusiness

ഐസിഐസിഐ ബാങ്ക്: കയറ്റുമതിക്കാർക്കുളള ക്രെഡിറ്റ് സേവനങ്ങൾക്ക് തുടക്കമിട്ടു

കയറ്റുമതിക്കാർക്ക് ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ നിരവധി സേവനങ്ങൾ ലഭിക്കുന്നതാണ്

കയറ്റുമതി രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, സമഗ്രമായ മൂല്യ വർദ്ധിത സേവനങ്ങൾ നൽകാനുള്ള പദ്ധതിക്കാണ് ഐസിഐസിഐ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, കയറ്റുമതിക്കാർക്ക് ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ നിരവധി സേവനങ്ങൾ ലഭിക്കുന്നതാണ്.

കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ എല്ലാ ഘട്ടത്തിലും പിന്തുണ ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, കയറ്റുമതി പാക്കേജുമായി ബന്ധപ്പെട്ട ക്രെഡിറ്റുകൾ തൽക്ഷണം ലഭ്യമാക്കുന്നതുമാണ്. ബാങ്കിംഗ് മേഖലയിൽ ആദ്യമായാണ് കയറ്റുമതിക്കാർക്ക് മാത്രമായി ഇത്തരത്തിലുള്ള സമഗ്ര മൂല്യ വർദ്ധിത സേവനങ്ങൾ നൽകുന്നതെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.

Also Read: അലസത നീക്കാനും പെട്ടെന്ന് ഉന്മേഷം തോന്നാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button