രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് വായ്പ നിരക്കുകൾ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, 15 ബിപിഎസ് മുതൽ 25 ബിപിഎസ് വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ, വിവിധ വായ്പകളുടെ പലിശ നിരക്ക്, ഇഎംഐ എന്നിവ വർദ്ധിക്കുന്നതാണ്. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിലാകും.
ഒരു രാത്രി മുതൽ 1 മാസം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.50 ശതമാനമായിരിക്കും. 3 മാസത്തേക്കുള്ള എംസിഎൽആർ 7.85 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. 6 മാസത്തേക്കുള്ള എംസിഎൽആർ 8.20 ശതമാനവും, ഒരു വർഷത്തേക്കുള്ള എംസിഎൽആർ 8.35 ശതമാനവുമായിരിക്കും.
Also Read: ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും
നിലവിലെ വായ്പക്കാർക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം കാനറ ബാങ്ക് ഒരുക്കുന്നുണ്ട്. എംസിഎൽആർ പലിശ നിരക്കിലേക്ക് മാറാൻ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പം തന്നെ ചില നോൺ- ക്രെഡിറ്റ്, നോൺ ഫോറെക്സ് അനുബന്ധ സേവനങ്ങൾക്കുള്ള സേവന നിരക്കുകൾ കാനറ ബാങ്ക് പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവ 2023 ഫെബ്രുവരി 3 മുതലാണ് പ്രാബല്യത്തിലാക്കുക.
Post Your Comments