KeralaLatest News

കലോത്സവത്തിലെ സദ്യയെ ചാരി ഗീബൽസിയൻ നുണകൾ പടച്ചുവിട്ടവർക്ക് ഈ കുഴിമന്തി മരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?- അഞ്ജു

അഞ്ജു പാർവതി:
മതേതര ഖേരളത്തിലെ മതേതര ഭക്ഷണമായ കുഴിമന്തി വീണ്ടും ഒരാൾക്ക് കൂടി കുഴിവെട്ടി കേട്ടോ ! കുഴിമന്തിയെ പ്രതി ഒരു സർക്കാസ്റ്റിക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഇടതു ചിന്തകനായ ശ്രീരാമനും പോസ്റ്റിന് ലൈക്കിട്ടതിൻ്റെ പേരിൽ ഇടതു ബുദ്ധിജീവി കോമരങ്ങൾക്കും മാപ്പ് പറയേണ്ടി വന്ന പ്രബുദ്ധ കേരളത്തിലാണ് ഈ അറേബ്യൻ ഭക്ഷണശീലം കാരണം ആറു ദിവസത്തിനിടയ്ക്ക് രണ്ട് പേരുടെ ജീവൻ നഷ്ടമായത്.

കലോത്സവത്തിലെ വെജിറ്റേറിയൻ സദ്യയെ ചാരി ശുദ്ധ -അശുദ്ധത്തിൻ്റെ ഗീബൽസിയൻ നുണകൾ പടച്ചുവിട്ട കൂട്ടർക്ക് ഈ കുഴിമന്തി ഭക്ഷ്യവിഷ മരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്? സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾക്ക് വിഷമില്ലാത്ത ഭക്ഷണശീലം നല്കുന്ന ചീമുട്ട ചിന്താഗതികാർക്ക് അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾ പിടഞ്ഞുവീണ് മരിച്ചാൽ എന്താണ് ചേതം?

പഴയിടം വിളമ്പിയ സദ്യയിലെ ബ്രാഹ്മണിക് ഹെജിമണി കണ്ടുപിടിച്ച് ഒരു ശതമാനം പോലുമില്ലാത്ത നമ്പൂതിരി സമുദായമാണ് നവോത്ഥാനത്തിന് തടസ്സം നില്ക്കുന്നവരെന്ന് വാദിക്കുന്ന ഇവറ്റകൾക്ക് വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന അറബിക് ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന സാമൂഹൃവിപത്തിനെ കുറിച്ച് ഒരക്ഷരം മിണ്ടാനില്ല.
കോട്ടയത്തുകാരിയായ രശ്മി രാജിന് പിറകെ കാസർകോടുകാരിയായ അഞ്ജു ശ്രീ പാർവ്വതി ഇന്ന് കുഴിമന്തി വഴിയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായി മരണപ്പെട്ടിരിക്കുന്നു. നഷ്ടം വീട്ടുകാർക്ക് മാത്രം! എങ്ങും ചർച്ചയില്ല; സംവാദമില്ല! ഒന്നുമില്ല! കാരണം ഭക്ഷ്യവിഷബാധ ഉണ്ടാക്കിയ ഭക്ഷണത്തിൻ്റെ പേര് കുഴിമന്തി എന്നാണ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button