KeralaLatest NewsNews

1.70 ഗ്രാം എംഡിഎംഎയുമായി 37-കാരൻ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി 37-കാരൻ പിടിയിൽ. കണ്ണന്തളിയിൽ താനൂർ സ്വദേശിയായ ജാഫർ അലിയാണ് 1.70 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 76,000 രൂപയും പോലീസ്‌ പിടിച്ചെടുത്തു. ഇത് കൂടാതെ, വിവിധ തരത്തിലുളള കത്തികളും കത്തിക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങളും അഞ്ച് മരത്തടികളും ഇരുമ്പ് ദണ്ഡും തോക്കും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ എംഡിഎംഎ അളക്കുന്ന ഉപകരണങ്ങളും ഇത് പൊതിഞ്ഞു നൽകുന്ന ചെറിയ കവറുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

മലപ്പുറത്ത് നിന്നും മയക്കുമരുന്ന് കടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. ജില്ലാ ആന്റിനാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സും പോലീസും ചേർന്നാണ് ജാഫർ അലിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button