പ്യോങ് യാങ്: ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ . രോഗബാധിതനാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കിമ്മിന്റെ പുതിയ നീക്കം. ഉത്തര കൊറിയയില്‍ തന്റെ കുടുംബത്തിന്റെ അധികാരം തന്നെ ഇനിയുള്ള കാലങ്ങളിലും വരണം എന്ന ലക്ഷ്യത്തോടെയാണ് കിമ്മിന്റെ നീക്കം. 40 കാരനായ കിം നേരത്തെ മരിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും കാരണത്താല്‍ സ്ഥാനമൊഴിയേണ്ടി വന്നാലും അദ്ദേഹത്തിന്റെ ഭരണം പരോക്ഷമായി തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു.
read also: രമേശൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ, മൂന്നംഗ കുടുംബത്തിന്‍റെ മരണത്തിന്റെ കാരണം പുറത്ത്
അത്തരമൊരു സാഹചര്യത്തില്‍, കിമ്മിന് ശേഷം, അദ്ദേഹത്തിന്റെ ഇളയ സഹോദരി കിം യോ-ജോംഗ് അദ്ദേഹത്തിന്റെ കസേരയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് . അതിനിടെ, കിമ്മിന്റെ ഒമ്പത് വയസ്സുള്ള മകള്‍ കിം ജു-എയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് . അടുത്തിടെ മിസൈല്‍ വിക്ഷേപണ വേളയില്‍ പിതാവിനൊപ്പം കിം ജു-എയെ കണ്ടിരുന്നു.
കിമ്മിന്റെ 35 വയസ്സുള്ള സഹോദരി കിമ്മിന്റെ ഏറ്റവും വിശ്വസ്തരായ ആളുകളില്‍ ഒരാളാണ്. രണ്ട് സഹോദരങ്ങളും വളരെ ചെറുപ്പം മുതലേ പരസ്പരം വളരെ അടുപ്പമുള്ളവരാണ്. ഉത്തര കൊറിയ ലീഡര്‍ഷിപ്പ് വാച്ചിന്റെ ഡയറക്ടറും സ്ഥാപകനുമായ മൈക്കല്‍ മാഡന്റെ അഭിപ്രായത്തില്‍, കിം ജോങ് ഉന്‍ രാജിവച്ചാലും മരിച്ചാലും ഉത്തര കൊറിയ ദുര്‍ബലമാകാന്‍ പോകുന്നില്ല. കിം യോ-ജോങ്ങിന്റെ നേതൃത്വത്തില്‍ വരേണ്യവര്‍ഗത്തിന്റെ കൂട്ടായ നേതൃത്വം ഇവിടെ കാണാം.
കിമ്മിന്റെ അടുത്ത വിശ്വസ്തരായ ആളുകളില്‍ അദ്ദേഹത്തിന്റെ സഹോദരി, മകള്‍, ഭാര്യ റി സോള്‍ ജു, സഹോദരന്‍ കിം ജോങ്-ചുള്‍, അദ്ദേഹത്തിന്റെ ഉന്നത ജനറല്‍മാരായ പ്രീമിയര്‍ കിം ടോക്-ഹുന്‍, ജനറല്‍ ചോ റയോങ്-ഹീ, മാര്‍ഷല്‍ പാക് ജോങ്-ചോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. എങ്കിലും രണ്ട് മിസൈല്‍ വിക്ഷേപണങ്ങളുടെ അവസരത്തിലും കിം മകളെ കൂട്ടിയത് പിന്‍ഗാമിയാക്കാമെന്ന ചിന്തയോടെയാണ്.
കിമ്മിന്റെ ആരോഗ്യനില ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തരകൊറിയയിലെ ഡോ.ഹോവല്‍ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ കിമ്മിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020-2021 വര്‍ഷത്തില്‍ കിം ജോംഗിന്റെ ശരീരഭാരം കുറഞ്ഞത് അനാരോഗ്യം മൂലമാണെന്ന് പറയപ്പെടുന്നു.
Post Your Comments