Latest NewsKeralaCinemaMollywoodNewsEntertainment

‘മാളികപ്പുറം വലതുപക്ഷ സിനിമ തന്നെയാണ്, അതിൽ ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവം കാട്ടണം’: വൈറൽ കുറിപ്പ്

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. വലതുപക്ഷ സിനിമയാണെന്നും, ഹൈന്ദവ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, നായകൻ ഹിന്ദു മത വിശ്വാസിയാണെന്നതുമൊക്കെ ഉയർത്തി പിടിച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിലെ ആക്രമണം. ഇത്തരക്കാരോട്, തിരിച്ച് ‘അതെ വലതുപക്ഷ സിനിമ തന്നെയാണ്’ എന്ന് പറയാൻ ഉള്ള ആർജ്ജവം ഓരോരുത്തരും കാണിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്.

‘സംഘപരിവാർ അജണ്ടയാണ് സിനിമയിലൂടെ നടപ്പാക്കുന്നത് എന്നതാണ് ആരോപണം. എങ്കിൽ അങ്ങനെ തന്നെ എന്ന് വെച്ചോ. ഇന്ത്യൻ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ സിനിമയിലൂടെ കാണിക്കുന്നവർ എല്ലാം സംഘ്പരിവാറുകാർ ആണെങ്കിൽ ‘മാളികപ്പുറം’ നല്ല ഒന്നാംതരം സംഘപരിവാർ പ്രോപഗണ്ട സിനിമ തന്നെയാണ് എന്ന് തിരിച്ചു പറയാൻ കഴിയണം. ക്രിസ്ത്യൻ, ഇസ്ലാം മതവിശ്വാസം ഉയർത്തിപ്പിടിക്കുന്ന എത്രയോ സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസം തള്ളുന്ന സിനിമകളുടെയും നാടകങ്ങളുടെയും എണ്ണം പറയുകയും വേണ്ട. അന്നൊന്നും ആർക്കും ഇല്ലാതിരുന്ന ചൊറിച്ചിൽ ഇപ്പോൾ ഉണ്ടാകുന്നത് എന്തിന്റെ പേരിൽ ആണ്?;, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

ലോകത്ത് എല്ലായിടത്തും ഭൂരിപക്ഷ ജനത ന്യുനപക്ഷത്തിന് മേൽ മേൽക്കോയ്മ നേടുകയും, ന്യുനപക്ഷം പലവിധ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയരാകുകയും ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്.. ചൈനയിൽ 10 ലക്ഷം മുസ്ലിങ്ങളെ തടവിൽ ആക്കിയിരിക്കുകയും, ബാക്കിയുള്ളവരുടെ മേൽ അതി ഭീകരമായ അടിച്ചമർത്തലുകൾ നടത്തുകയുമാണ് എന്ന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പറയുന്നത്. ജർമനിയിൽ ന്യുനപക്ഷം ആയിരുന്ന ജൂതർ, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ഹിന്ദുക്കൾ, തുർക്കിയിലെ കുർദുകൾ.. അങ്ങനെ പോകുന്നു ചരിത്രം..

പക്ഷെ ലോകചരിത്രത്തെ മാറ്റി എഴുതികൊണ്ട് ഇവിടെ ഭൂരിപക്ഷ ജനത ഒറ്റപ്പെടുത്തലും, വളഞ്ഞിട്ടുള്ള അക്രമവും പേടിച്ച് സ്വന്തം വിശ്വാസവും, ആചാരവും പോലും ഉപേക്ഷിക്കാൻ അല്ലെങ്കിൽ മറച്ചു വെയ്ക്കാൻ നിർബന്ധിതർ ആകുന്നു..! കോൺഗ്രസ്‌ നേതാവ് ആന്റണി പറഞ്ഞത് വാസ്തവം ആണ്. കുറി തൊടാനും, ചരട് കെട്ടാനും, അമ്പലത്തിൽ പോകാനും പോലും ഇന്നിപ്പോൾ പേടിയാണ്. സംഘി ചാപ്പ കിട്ടുമേ.. ?

സ്വന്തം സംസ്കാരവും, പാരമ്പര്യവും, വിശ്വാസവും, ആചാരവും പോലും സംരക്ഷിക്കാൻ പോയിട്ട് ആചരിക്കാൻ പോലും ഭയപ്പെടുന്ന ഒരു ജനത..!
‘മാളികപ്പുറം’ എന്ന സിനിമയ്ക്ക് നേരെ നടക്കുന്ന ആക്രമണം കണ്ടില്ലേ. സിനിമ നല്ലതാണ് എന്ന് പറഞ്ഞതിന്റെ പേരിൽ പോലും ആക്രമിക്കപെടുന്നു, തൊഴിൽ ചെയ്യുന്ന സ്ഥാപനം തകർക്കുന്നു…! സത്യത്തിൽ ഈ ഭൂരിപക്ഷ ജനതയുടെ അടിമ മനോഭാവം ആണ് ഈ രീതിയിൽ കൊണ്ടെത്തിച്ചത്. തങ്ങൾ പുരോഗമനർ ആണെന്ന് കാണിക്കാൻ സ്വന്തം വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും എല്ലാം തള്ളിക്കളയാൻ ആവേശം കാണിച്ച് മതിൽ കെട്ടാൻ പോയപ്പോൾ അവിടെ കണ്ടത് സ്വന്തം വിശ്വാസ പ്രകാരമുള്ള വേഷമൊക്കെ ധരിച്ച ന്യുനപക്ഷ വിഭാഗത്തെ… ?

‘മാളികപ്പുറം’ എന്ന സിനിമ വലതുപക്ഷ സിനിമ തന്നെയാണ്. ഹൈന്ദവ വിശ്വാസത്തിലൂന്നിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സിനിമയിലെ നായകൻ ഉണ്ണി മുകുന്ദൻ ഹൈന്ദവ വിശ്വാസിയാണ്. അയാൾ ഇന്ത്യയുടെ പാരമ്പര്യത്തിലും, ആചാര അനുഷ്ടാനങ്ങളിലും അഭിമാനം കൊള്ളുകയും, ഹൈന്ദവ വിശ്വാസത്തിൽ ജീവിക്കുകയും ചെയ്യുന്നു.’ അതിന് ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജവം ഇല്ലാതെ, അയ്യോ ഞങ്ങളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

സംഘപരിവാർ അജണ്ടയാണ് സിനിമയിലൂടെ നടപ്പാക്കുന്നത് എന്നതാണ് ആരോപണം. എങ്കിൽ അങ്ങനെ തന്നെ എന്ന് വെച്ചോ. ഇന്ത്യൻ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ സിനിമയിലൂടെ കാണിക്കുന്നവർ എല്ലാം സംഘ്പരിവാറുകാർ ആണെങ്കിൽ ‘മാളികപ്പുറം’ നല്ല ഒന്നാംതരം സംഘപരിവാർ പ്രോപഗണ്ട സിനിമ തന്നെയാണ് എന്ന് തിരിച്ചു പറയാൻ കഴിയണം.

ക്രിസ്ത്യൻ, ഇസ്ലാം മതവിശ്വാസം ഉയർത്തിപ്പിടിക്കുന്ന എത്രയോ സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസം തള്ളുന്ന സിനിമകളുടെയും നാടകങ്ങളുടെയും എണ്ണം പറയുകയും വേണ്ട. അന്നൊന്നും ആർക്കും ഇല്ലാതിരുന്ന ചൊറിച്ചിൽ ഇപ്പോൾ ഉണ്ടാകുന്നത് എന്തിന്റെ പേരിൽ ആണ്? ഇതൊക്കെ ചൂണ്ടിക്കാണിച്ചാൽ സംഘി എന്ന് വിളിച്ചു വാ അടപ്പിക്കൽ ആണ് പൊതുവെ കാണാറ്. ഇരവാദം ഇറക്കിയാൽ വീണ്ടും വീണ്ടും നിങ്ങളെ ചവിട്ടി താഴ്ത്തത്തെ ഉള്ളൂ.

സംഘി എന്നുള്ള വിളിയിൽ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയില്ല എന്ന് മനസിലാക്കിയാൽ, അല്ലെങ്കിൽ സംഘി എന്ന് വിളിച്ചാൽ, അതെ ഞാൻ സംഘി തന്നെയാണ് എന്ന് തിരിച്ചു പറഞ്ഞാൽ അന്ന് തീരും നിങ്ങളുടെ അടിമ ജീവിതം. അന്നേ നിങ്ങൾക്ക് ഈ അടിമത്വത്തിൽ നിന്ന് രക്ഷ ഉണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button