പ്രമുഖ ടെക് ഭീമനായ ഗൂഗിളിനെതിരെ ഇന്ത്യൻ ട്രൈബ്യൂണലിന്റെ ചുവപ്പ് കൊടി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് 2022 ഒക്ടോബറിൽ കോടികൾ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗൂഗിൾ അപ്പീൽ നൽകിയത്. എന്നാൽ, ഗൂഗിൾ നൽകിയ അപ്പീൽ ഇന്ത്യൻ ട്രൈബ്യൂണൽ നിരസിക്കുകയായിരുന്നു.
ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ തുടങ്ങിയ വിപണികളിൽ ഗൂഗിൾ തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1,337 കോടി രൂപ പിഴ ചുമത്തിയത്. അപ്പീൽ നിരസിച്ചതോടെ, പിഴയുടെ 10 ശതമാനം ഉടൻ തന്നെ കെട്ടിവയ്ക്കാൻ ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ സ്മാർട്ട്ഫോൺ ഉപയോഗങ്ങൾക്ക് ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കണമെന്നും, അവർക്ക് ഇഷ്ടമുള്ള സെർച്ച് ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാകണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Post Your Comments