Latest NewsNewsBusiness

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി സെയിൽസ് ഫോഴ്സ്, കാരണം ഇതാണ്

കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ വരുമാനത്തിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്

ആഗോള കമ്പനികളെ സംബന്ധിച്ചിടത്തോളം 2022 മാന്ദ്യ ഭീതിയുടെ വർഷമായിരുന്നു. എന്നാൽ, പുതുവർഷത്തിന്റെ തുടക്കത്തിലും കൂട്ടപ്പിരിച്ചുവിടൽ നടത്താനൊരുങ്ങുകയാണ് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സെയിൽസ് ഫോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 10 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയിൽസ് ഫോഴ്സിന്റെ പദ്ധതി. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക തിയ്യതി കമ്പനി അറിയിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ചിലവ് ചുരുക്കൽ നടപടികളിലേക്ക് സെയിൽസ് ഫോഴ്സ് നീങ്ങിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ വരുമാനത്തിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ചില ഓഫീസുകൾ അടച്ചിടാനും സാധ്യതയുണ്ട്. 2022 നവംബർ മാസത്തിൽ ഏകദേശം നൂറോളം ജീവനക്കാരെ സെയിൽസ് ഫോഴ്സ് പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button