Latest NewsKerala

ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ നാടകം നടത്തിയ ​ഗർഭിണിയായ യുവതിയുടെ നില ​ഗുരുതരം: ഗർഭസ്ഥ ശിശു മരിച്ചു

തിരുവനന്തപുരം: ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ നാടകം നടത്തിയ ​ഗർഭിണിയായ യുവതിയുടെ നില ​ഗുരുതരം. തിരുവനന്തപുരം ജില്ലയിലെ പാറശാല മുരിയങ്കരയിലെ അരുണിമയാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ യുവതിയുടെ ഉദരത്തിലെ കുഞ്ഞ് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മരിച്ച കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങളും ലക്ഷ്യം കാണുന്നില്ലെന്നതും യുവതിയുടെ ആരോ​ഗ്യനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് അരുണിമ ആത്മഹത്യ ശ്രമം നടത്തിയത്. അരുണിമയുടെ ഭർത്താവ് അജയ് പ്രകാശ് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പട്ടാളക്കാരനായ ഭർത്താവ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അരുണിമയുടെ ആത്മഹത്യാ ശ്രമം.

ദേഹമാസകലം പൊള്ളലേറ്റ യുവതിയുടെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലാണ് തുടരുന്നതെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആത്മഹത്യാ ശ്രമത്തിനിടെ യുവതിയുടെ ഉദരത്തിലെ കുഞ്ഞ് മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മരിച്ച കുഞ്ഞിനെ പുറത്തെടുക്കുവാനുള്ള ശ്രമങ്ങൾ ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button