ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ഓപ്പൺ എൻഡഡ് ഇൻഡക്സ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ക്രിസിൽ ഐബിഎക്സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ സൂചിക എന്ന അനുപാതത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഓപ്പൺ എൻഡഡ് ഇൻഡക്സ് പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. 2028 ജൂണിലാണ് ഇവയുടെ കാലാവധി അവസാനിക്കുക. ഉയർന്ന പലിശ നിരക്കും, താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റിസ്കുമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണീയത.
ക്രിസിൽ ഐബിഎക്സ് 50:50 ഗിൽറ്റ് പ്ലസ് സൂചികയുടെ 2028 ജൂണിലെ നിലവാരത്തിനനുസൃതമായ നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 2023 ജനുവരി 5 മുതൽ 16 വരെയാണ് നിക്ഷേപങ്ങൾ നടത്താൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 50,000 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്. ഓപ്പൺ എൻഡഡ് പദ്ധതിയായതിനാൽ നിക്ഷേപകർക്ക് സിസ്റ്റമാറ്റിക് രീതിയിൽ നിക്ഷേപങ്ങൾ നടത്താനും പിൻവലിക്കാനും കഴിയും.
Also Read: പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി
Post Your Comments