KeralaLatest NewsNews

‘ഇവിടെ മതേതരത്വം ഇരിക്കുന്നത് പുഴുങ്ങിയ മുട്ട മേലും ബീഫിന്മേലുമാണ്, വർഗ്ഗീയത അടയിരിക്കുന്നതാകട്ടെ സാമ്പാറിലും’

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾക്കും അധ്യാപകർക്കും നൽകുന്ന ഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി അഞ്‍ജു പാർവതി പ്രഭീഷ്. സംസ്ഥാന സ്കൂൾ കായിക മേള 2022 ഡിസംബറിൽ നടന്നപ്പോൾ നാലായിരത്തോളം കുട്ടികൾക്ക് പഴയിടം നമ്പൂതിരി വിളമ്പിയ പ്രഭാത ഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് അഞ്‍ജു വിഷയം വിവാദമാക്കുന്നവരെ വിമർശിക്കുന്നത്.

ഡിസംബറിൽ അദ്ദേഹം വിളമ്പിയ ‘മുട്ട’യിൽ സവർണ്ണ ബ്രാഹ്മണിക്കൽ ഹെജിമണി ഇല്ലായിരുന്നു, ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പിയ ബീഫിലും ചിക്കനിലും നമ്പൂതിരിപ്പാടിൻ്റെ ജാതിവാൽ ഇട്ട് ഇളക്കിയ ബ്രാഹ്മണ്യവും ഇല്ലായിരുന്നു, ബീഫും ചിക്കനും മുട്ടയും വിളമ്പുമ്പോൾ പഴയിടം വെറും മതേതര മോഹനൻ മാത്രമാകുന്നുവെന്ന് അഞ്‍ജു പാർവതി പരിഹസിക്കുന്നു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സംസ്ഥാന സ്കൂൾ കായിക മേള 2022 ഡിസംബറിൽ നടന്നപ്പോൾ നാലായിരത്തോളം കുട്ടികൾക്ക് പഴയിടം നമ്പൂതിരി വിളമ്പിയ പ്രഭാത ഭക്ഷണത്തിലെ
” മുട്ട ” യിൽ സവർണ്ണ ബ്രാഹ്മണിക്കൽ ഹെജിമണി ഇല്ലായിരുന്നു!
ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പിയ ബീഫിലും ചിക്കനിലും നമ്പൂതിരിപ്പാടിൻ്റെ ജാതിവാൽ ഇട്ട് ഇളക്കിയ ബ്രാഹ്മണ്യവും ഇല്ലായിരുന്നു.!
ബീഫും ചിക്കനും മുട്ടയും വിളമ്പുമ്പോൾ പഴയിടം വെറും മതേതര മോഹനൻ മാത്രമാകുന്നു. ! !
എന്നാൽ മുരിങ്ങയ്ക്കയും വെണ്ടയ്ക്കയും പാവയ്ക്കയും അമരയും വെള്ളരിയും ഒക്കെ ചേർത്ത് അങ്ങേര് സദ്യ വിളമ്പുമ്പോൾ അതിൽ ഉടനെ ശുദ്ധ – അശുദ്ധ കടുക് താളിക്കാൻ കുറുക്കന്മാർ റെഡിയാവും!
സദ്യയെന്നു കേട്ടാലുടൻ ജാതിവാലും സവർണ്ണതയും ബ്രാഹ്മണ്യവും തല പൊക്കുന്ന ഇസങ്ങൾ! സദ്യ വിളമ്പുമ്പോൾ പഴയിടം സവർണ്ണ മോഹനൻ നമ്പൂതിരിപ്പാട് ആയി മാറുന്നു!
സംസ്ഥാന കായിക മേളയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിലെത്താൻ വേണ്ടി വന്നത് കേവലം മൂന്നാഴ്ച കളുടെ ഇടവേള! ആ മൂന്നാഴ്ച കൊണ്ട് ഉണ്ടായ മാറ്റം എന്താച്ചാൽ ബീഫും ചിക്കനും പുഴുങ്ങിയ മുട്ടയും വിളമ്പിയ ദാറ്റ് സെയിം സെക്കുലർ പഴയിടം ബ്രാഹ്മണിക്കൽ ഹെജിമണി പേറുന്ന സവർണ്ണമാടമ്പിയായി മാറി എന്നതാണ് !
ഇവിടെ മതേതരത്വം ഇരിക്കുന്നത് പുഴുങ്ങിയ മുട്ട മേലും ബീഫിന്മേലുമാണ്!
വർഗ്ഗീയത അടയിരിക്കുന്നതാകട്ടെ മുരിങ്ങക്ക സാമ്പാറിലും മാമ്പഴ പുളിശ്ശേരിയിലും ! !
ഇതിൻ്റെയിടയിൽ പതുങ്ങിയിരിക്കുന്ന പോർക്കിന്മേൽ ആരും തൊട്ട് പോകരുത് കേട്ടോ! ! അത് കഴിഞ്ഞുള്ള ഭക്ഷണസ്വാതന്ത്ര്യമൊക്കെ മതീട്ടാ !

shortlink

Related Articles

Post Your Comments

Related Articles


Back to top button