Latest NewsKeralaNewsBusiness

ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കി സപ്ലൈകോ, ഇത്തവണ നേടിയത് കോടികളുടെ വിറ്റുവരവ്

ഇത്തവണ നിരവധി സ്ഥലങ്ങളിൽ ജില്ലാ ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്

ക്രിസ്തുമസ്, പുതുവത്സര കാലത്ത് കോടികളുടെ വിറ്റുവരവ് നേടി സപ്ലൈകോ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 93 കോടി രൂപയുടെ വിറ്റുവരവാണ് നേടിയിരിക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് സപ്ലൈകോയുടെ വിൽപ്പനശാലകളിലും, ഫെയറുകളിലും വിൽപ്പന നടന്നത്. ഇവയിൽ നിന്നാണ് 92.83 കോടി രൂപയുടെ നേട്ടം സപ്ലൈകോ നേടിയത്. ഇത്തവണ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന ദിവസം ഡിസംബർ 31 ആയിരുന്നു. ഡിസംബർ 31- ന് 10.84 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.

ഇത്തവണ നിരവധി സ്ഥലങ്ങളിൽ ജില്ലാ ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി നടന്ന ജില്ലാ ഫെയറുകളിൽ നിന്ന് 73 ലക്ഷം രൂപയുടെ വിൽപ്പന നടന്നിട്ടുണ്ട്. ഇക്കാലയളവിൽ 18,50,229 റേഷൻ കാർഡ് ഉടമകളാണ് സബ്സിഡി ഇനത്തിൽ സാധനങ്ങൾ വാങ്ങിയത്. ഫെയറുകളിൽ ഉൽപ്പന്നങ്ങൾക്കെല്ലാം സബ്സിഡി ഏർപ്പെടുത്തിയിരുന്നു.

Also Read: പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button