പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എഫ്04 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈനിൽ വ്യത്യസ്ഥത പുലർത്തുന്ന സ്മാർട്ട്ഫോൺ കൂടിയാണ് സാംസംഗ് ഗാലക്സി എഫ്04. ഫ്ലിപ്കാർട്ട്, സാംസംഗ്.കോം എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ സ്മാർട്ട്ഫോൺ ജനുവരി 12- ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാൻ സാധിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,000 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. സാംസംഗ് ഗാലക്സി എഫ്04- ന്റെ പ്രധാന സവിശേഷതകൾ അറിയാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,600 ആണ് പിക്സൽ റെസല്യൂഷൻ. മീഡിയടെക് ഹീലിയോ പി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിട്ടുള്ളത്.
12 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും ജെഡെ പർപ്പിൾ, ഒപാൽ ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. സാംസംഗ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,499 രൂപയാണ്.
Post Your Comments