
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരിയുടെ (58) കാലിലാണ് എലി കടിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിൽ ഡയാലിസിസിന് ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇവരുടെ കാലിലെ രണ്ട് വിരലുകളിലും നഖവും അതിനോട് ചേർന്നുളള മാംസവും എലി കടിച്ചെടുത്തത്.
തുടർന്ന് ഇവരെ പ്രിവന്റീവ് ക്ലിനിക്കിൽ എത്തിക്കുകയും പരിശോധനയ്‌ക്ക് ശേഷം രാവിലെയോടെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്ത് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഇവർക്ക് പെട്ടെന്ന് തന്നെ ഡിസ്ചാർജ് നൽകി വീട്ടിലേക്ക് അയയ്‌ക്കുകയായിരുന്നു.
Post Your Comments