KeralaLatest NewsNews

കൊച്ചിയിലെ മാസ്റ്റേഴ്‌സ് ഗ്രൂപ്പിന്റെ പേരില്‍ ഓഹരി നിക്ഷേപം, കോടികള്‍ തട്ടി: ദമ്പതിമാര്‍ പിടിയില്‍

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഗ്രൂപ്പ് നടത്തിപ്പുകാരന്‍ എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ഡല്‍ഹിയില്‍ പിടിയിലായത്

കൊച്ചി: എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്റെ പേരില്‍ കോടികള്‍ തട്ടിച്ച കേസില്‍ ദമ്പതിമാര്‍ പിടിയില്‍. തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഗ്രൂപ്പ് നടത്തിപ്പുകാരന്‍ എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ഡല്‍ഹിയില്‍ പിടിയിലായത്. പരാതിയില്‍ കേസെടുത്തതോടെ ഇരുവരും രാജ്യം വിട്ടിരുന്നു. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

Read Also: നടൻ വിജയ് സംഗീതയുമായി വേർപിരിഞ്ഞു, പ്രമുഖ നടിയ്‌ക്കൊപ്പം വിജയുടെ പുതിയ ജീവിതം : സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാര്‍ക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെ നിക്ഷേപകരില്‍ നിന്ന് വാങ്ങി. 2014 ല്‍ തുടങ്ങിയ സ്ഥാപനം ഈ വര്‍ഷം മാര്‍ച്ച് വരെ ഓഹരിയില്‍ റിട്ടേണുകള്‍ നല്‍കി. നവംബര്‍ അവസാനത്തോടെ നടത്തിപ്പുകാര്‍ മുങ്ങി.

30 കോടിയായിരുന്നു ആദ്യം പുറത്തുവന്ന തട്ടിപ്പിന്റെ വ്യാപ്തി. നവംബര്‍ 29ഓടെ മാസ്റ്റേഴ്‌സ്ഗ്രൂപ്പ് നടത്തിപ്പുകാരന്‍ എബിന്‍ വര്‍ഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു. പിന്നാലെയാണ് കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തുന്നത്. ഇപ്പോള്‍ 200 കോടി രൂപയുടെ തട്ടിപ്പാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. എബിന്‍ വര്‍ഗീസിനും ഭാര്യ ശ്രീരഞ്ജിനിയെയും പ്രതികളാക്കിയാണ് ഇപ്പോള്‍ അന്വേഷണം. ഇവരുടെ ചില ജീവനക്കാര്‍ക്ക് എതിരെയും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button