Latest NewsKeralaNews

ഷ​വ​ര്‍​മ ക​ഴി​ച്ച കോളജ് വിദ്യാർത്ഥിനിക്ക് ഭക്ഷ്യവിഷ ബാധ: അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാ​വേ​ലി​ക്ക​ര: ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ കോ​ള​ജ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി.​ജി.​വി​ദ്യാ​ര്‍​ഥി​നി ത​ഴ​ക്ക​ര കോ​യി​ക്ക​ല്‍ വീ​ട്ടി​ല്‍ റെ​ജി​യു​ടെ മ​ക​ള്‍ അ​ജീ​ന റെ​ജി (21) യാ​ണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ചികിത്സ തേടിയത്. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആണ് പെൺകുട്ടിയെ പ്ര​വേ​ശി​പ്പിച്ചിരിക്കുന്നത്.

കോട്ടയത്ത് ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ്, മറ്റൊരു ഭക്ഷ്യവിഷ ബാധ കേസ് കൂടി റിപ്പോർട്ട് ചെയ്യുന്നത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് റെ​ജി മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് ഷ​വ​ര്‍​മ പാ​ഴ്‌​സ​ല്‍ വാ​ങ്ങി വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യ​ത്. ഷ​വ​ര്‍​മ ക​ഴി​ച്ച അ​ജീ​നയ്ക്ക് അ​ര​മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഛര്‍​ദ്ദി തു​ട​ങ്ങി.

ചൊ​വ്വാ​ഴ്ച അ​വ​ശ​ത കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​സേ​ര​യി​ലി​രു​ത്തി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്ക​വേ അ​ജീ​ന കു​ഴ​ഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഡ്മിറ്റ് ചെയ്തു. നിലവിൽ അ​ജീ​ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു. സംഭവത്തിൽ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​താ​യി പിതാവ് റെ​ജി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button