Latest NewsNewsBusiness

ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധനവോടെ 38,483 കോടി രൂപയായി

കോവിഡ് ഭീതികൾ അകന്നതോടെ കുതിച്ചുയർന്ന് ഇന്ത്യൻ റെയിൽവേയുടെ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാസഞ്ചർ വിഭാഗത്തിലെ വരുമാനം 71 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇക്കാലയളവിൽ പാസഞ്ചർ വിഭാഗത്തിൽ നിന്ന് മാത്രം ഏകദേശം 48,913 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപ മാത്രമായിരുന്നു വരുമാനം.

റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധനവോടെ 38,483 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,400 കോടി രൂപയാണ് റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നും ലഭിച്ച വരുമാനം. അതേസമയം, റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്ന് 10,430 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. മുൻ വർഷം ഇത് 2,169 കോടി രൂപയായിരുന്നു.

Also Read: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ റിസർവ്ഡ് പാസഞ്ചർ സെഗ്മെന്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 6 ശതമാനമാണ് വർദ്ധനവ്. കൂടാതെ, റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ, ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ എണ്ണം ഏകദേശം 137 ശതമാനം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button