Latest NewsKeralaNews

ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്: വിധു വിൻസെന്റ്

സഹസംവിധായികയായിരുന്ന നയനയുടെ മരണം കൊലപാതകമായിരുന്നുവെന്ന സൂചന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ഉണ്ടാകണമെന്ന് സംവിധായിക വിധു വിൻസെന്റ്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേതെന്നും അടിയന്തിരമായി ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായേ തീരൂ എന്നും വിധു വിൻസെന്റ് ആവശ്യപ്പെടുന്നു.

വിധുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കൽ നേരത്തേ തന്നെ ഈ റിപ്പോർട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് നയന മരണപ്പെട്ടതെങ്കിൽ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം. അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങൾക്കുണ്ട്. ഷുഗർ ലെവൽ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാർട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാർട്ടം റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ആരാണ് ഇതിന് പിന്നിൽ ? ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്.. അടിയന്തിരമായി ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായേ തീരൂ’.

shortlink

Post Your Comments


Back to top button