CinemaLatest NewsBollywoodNews

ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രൺവീർ സിംഗിന്റെ ‘സർക്കസ്’

ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രോഹിത് ഷെട്ടി-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർക്കസ്’. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്. ആദ്യ ദിനം ആറ് കോടിയാണ് ചിത്രം നേടിയത്. കൂടാതെ, റോട്ടൻ ടൊമാറ്റോസ് ചിത്രത്തിന് പൂജ്യം റേറ്റിങ് ആണ് നൽകിയത്.

ഷേക്‌സ്പിയറിന്റെ ‘ദ കോമഡി ഓഫ് എറേഴ്‌സ്’ എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. പഴകിയ പ്രമേയമാണ് സിനിമയുടേതെന്നും രൺവീർ സിങിന്റെ പ്രകടനം പോലും ചിത്രത്തിന് ഗുണം ചെയ്തില്ലെന്നും പ്രശസ്ത നിരൂപകൻ തരൺ ആദർശ് അഭിപ്രായപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ ഒന്ന് പോലും വലിയ വിജയം നേടിയില്ല.

Read Also:- ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി, വിശദാംശങ്ങള്‍ ഇങ്ങനെ

പൂജ ഹെഗ്‌ഡെ, ജോണി ലിവര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി, സിദ്ധാര്‍ത്ഥ് ജാദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രൺവീർ സിങ് ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. സൂര്യവൻശി എന്ന ചിത്രത്തിനു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു സർക്കസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button