മലയാളികൾക്ക് നിത്യവും കറിവേപ്പില ആവശ്യമാണ്. പല കറികൾക്കും കറിവേപ്പില പ്രധാന ഘടകമാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മറ്റ് ധാതുക്കള്‍ നിറഞ്ഞിരിക്കുന്ന കറിവേപ്പിലയിൽ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയവയുമുണ്ട്.
നാഡീവ്യൂഹം, ഹൃദയാരോഗ്യം, വൃക്കകള്‍ മുതലായവയെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും. വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിയും. കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളുടെ അളവും കുറയ്ക്കുന്നു.
read also: മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഓറഞ്ചിന്റെ തൊലി ഇങ്ങനെ ഉപയോഗിക്കാം…
കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് അവ വളരെ ഫലപ്രദമാണ്.
Post Your Comments