കൽപ്പറ്റ: ബി.ജെ.പിക്കെതിരെ നിർഭയ പോരാട്ടം നടത്തുന്ന കേരളം, സർഗ്ഗാത്മകമായ ആവിഷ്‌കാരങ്ങൾ പോലും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഫെസ്റ്റ് ഡയറക്ടർ ഡോ. വിനോദ് കെ ജോസുമായി “വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ” ഭാഗമായി നടന്ന “ദി ടോക്കബിൾ ആൻഡ് അൺ ടോക്കബിൾ” സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സ്ഥിരമായി ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നല്‍കുന്നതാണെന്നും അവർ പറഞ്ഞു.
‘രാജ്യത്ത് ആവിഷ്‌കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോള്‍ നിര്‍ഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ആനമുട്ട നൽകുമെന്ന കേരളത്തിന്റെ ആവേശകരമായ അവബോധം തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്. തങ്ങൾക്കെതിരെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് രാജ്യത്തെ ഭരണാധികാരികൾ പിന്തുടരുന്നത്. എഴുത്തുകാരെയും സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുകയാണ്.
ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പലരെയും ജയിലിലടച്ച് പീഡിപ്പിക്കുന്ന അനുഭവമാണ് കണ്‍മുമ്പില്‍. ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തമായ ബോധ്യവും നിലപാടുമാണ് അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം തരുന്നത്. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. എഴുത്തുകാരെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഇല്ലാതാക്കുന്നു. ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്ന ആളുകളെ എങ്ങനെ ജയിലിൽ അടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഫാസിസ്റ്റ് മെഷിനറിക്കെതിരായ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരികൾക്കെതിരെ സംസാരിക്കാൻ ധൈര്യം കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നു. രാജ്യം നശിപ്പിക്കുന്നവർക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ അജണ്ടയുമായി ബിജെപി രാജ്യത്തെ നശിപ്പിക്കുന്നു’, അരുന്ധതി പറഞ്ഞു.
Post Your Comments