
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു. 100 വയസ്സായിരുന്നു. മരണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ
അനുശോചനം അറിയിച്ചു.
‘ഭാരതത്തിന് വജ്ര ശോഭയുള്ള മകനെ നൽകിയ രത്നം ഒളി മങ്ങി. പേര് പോലെ തന്നെ രത്നമായിരുന്നു ആ അമ്മ. ‘വീര പ്രസവിനി’ ഹീരാ ബെന്നിന് ശതകോടി പ്രണാമം’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
‘നരേന്ദ്രമോദിയുടെ അമ്മ വിഷ്ണു പാദം പൂകി. ആദരാജ്ഞലികൾ അർപ്പിക്കുന്നു’, എ.പി അബ്‌ദുള്ളക്കുട്ടി പ്രതികരിച്ചു.
‘ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു. ആദരാഞ്ജലികൾ… അമ്മയ്ക്ക് വിട’, കെ. സുരേന്ദ്രൻ അനുശോചിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ആശുപത്രി അധികൃതർ ആണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. ‘ശ്രീമതി ഹീരാബ മോദി 30/12/2022 ന് പുലർച്ചെ 3:39 ന് (അതിരാവിലെ, യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയ്ക്കിടെ അന്തരിച്ചു’ ബുധനാഴ്ച മുതൽ അവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി ഒരു പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments