ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനപ്രക്രിയയും മറ്റും സുഗമമാക്കാൻ കരൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കൂടാതെ, രക്തത്തിൽ നിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാനും, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെയും ധാതുക്കളെയും ശേഖരിച്ചു വെക്കാനും തുടങ്ങി നിരവധി ധർമ്മമാണ് കരളിന് ഉള്ളത്. അതിനാൽ, ശരീരത്തിന്റെ പവർ ഹൗസ് എന്ന് കരളിനെ വിശേഷിപ്പിക്കാറുണ്ട്. കരളിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
നൈട്രേറ്റുകളുടെയും, ആന്റി- ഓക്സിഡന്റുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ഇവയിൽ ബീറ്റലെയ്ൻസ് എന്ന ആന്റി- ഓക്സിഡന്റാണ് അടങ്ങിയിട്ടുള്ളത്. ഇവ കോശങ്ങളുടെ വളർച്ചയ്ക്കും, പ്രവർത്തനത്തിനും അത്യന്താപേക്ഷികമാണ്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി9 എന്ന ഫോളേറ്റ് ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ലഘൂകരിക്കുന്നു.
Also Read: സിപിഎമ്മും പിഎഫ്ഐയും ഇരട്ട പെറ്റവർ, പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും: വി മുരളീധരൻ
അടുത്തതാണ് മുന്തിരിങ്ങ. മുന്തിരിങ്ങയിൽ ഉയർന്ന അളവിൽ ആന്റി- ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ കരൾ വീക്കവും, കരൾ നാശവും നിയന്ത്രിക്കുന്നു. കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് പുറമേ, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും മുന്തിരിങ്ങ മികച്ച ഓപ്ഷനാണ്.
കരളിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാൾനട്ട്. ഫാറ്റി ലിവർ തടയാൻ ഓരോ ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ഒമേഗ- 3, ഒമേഗ- 6 ഫാറ്റി ആസിഡുകളും, പോളിഫെനോൾ ആന്റി- ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
Post Your Comments