Latest NewsNewsTechnology

ഇന്റർനെറ്റ് ആക്സസ് ഇല്ലെങ്കിലും ഉപകരണങ്ങൾ ട്രാക്ക് ചെയ്യാം, പുതിയ ഫീച്ചറുമായി ഗൂഗിൾ

ഫൈൻഡ് മൈ ഡിവൈസ് എന്ന ഫീച്ചർ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം

ഇന്റർനെറ്റിന്റെ ആക്സസ് ഇല്ലെങ്കിലും ആൻഡ്രോയ്ഡ്, വെയർഒഎസ് ഉപകരണങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൈരുങ്ങി ഗൂഗിൾ. ഫൈൻഡ് മൈ ഡിവൈസ് എന്ന ഫീച്ചർ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. അതേസമയം, ഫൈൻഡ് മൈ ഡിവൈസ് സേവനത്തിനായുള്ള ഓഫ്‌ലൈൻ ട്രാക്കിംഗ് സപ്പോർട്ടിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

നിലവിൽ, ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കുമ്പോൾ മാത്രമാണ് ഒരേ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ആൻഡ്രോയിഡ്, വെയർഒഎസ് ഡിവൈസുകൾ കണ്ടെത്താനും ലോക്ക് ചെയ്യാനും, സൈൻ ഔട്ട് ചെയ്യാനും സാധിക്കുകയുള്ളൂ. എന്നാൽ, ഓഫ്‌ലൈനിലും ഈ ഫീച്ചർ എത്തുന്നത് കൂടുതൽ ഗുണം ചെയ്യുന്നതാണ്. അതേസമയം, സാംസംഗ് സ്മാർട്ട്ഫോണുകളിൽ ‘സ്മാർട്ട് തിംഗ്സ് ഫൈൻഡ്’ സേവനം ലഭ്യമാണ്. ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.

Also Read: വിഷാദവും സ്ട്രെസും കുറച്ച് മാനസികോല്ലാസം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button