Latest NewsKeralaCinemaMollywoodNewsEntertainment

സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി: നടന്റെ വിവാദ പരാമര്‍ശം

ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ

സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണെന്ന് നടന്‍ സുധീര്‍ സുകുമാരന്‍. ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂവെന്നും എന്നെപ്പോലുള്ള വായ് നോക്കികള്‍ ആസ്വദിക്കുമെന്നും താരം പറഞ്ഞു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലയിരുന്നു നടന്റെ വിവാദ പരാമര്‍ശം.

read also:  ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം

‘ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്. പെണ്ണുങ്ങളെയും കാണിക്കും, ഒരുപരിധിവരെ. പക്ഷേ ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ. നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല. ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ് നോക്കികള്‍ അതുനോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല. ഓ ആ സുധീര്‍ ഉണ്ടല്ലോ എന്ത് വായിനോക്കിയാണെന്ന് ആള്‍ക്കാര്‍ പറയും.’- നടന്‍ സുധീര്‍ പറഞ്ഞു.

നടന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമർശനം ഉയരുന്നുണ്ട്. അഭിമുഖം കുറച്ചു പിന്നിട്ടപ്പോള്‍ നടന്റെ തനിസ്വരൂപം പുറത്തുവന്നുവെന്നാണ് പലരും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button