പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ്. ഷവോമി. ഷവോമിയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 12 പ്രോ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ. പ്രീമിയം മോഡലായ ഷവോമി 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.73 ഇഞ്ച് 2കെ 120 ഹെർട്സ് ലിടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3,200 × 1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്.
Also Read: കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റണോ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ
50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 62,999 രൂപയും, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 66,999 രൂപയുമാണ് വില.
Post Your Comments