Latest NewsKeralaIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണ രൂപവും സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി; ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷത്തിന്റെ രൂപവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

കോവിഡ് പ്രതിരോധത്തിനുളള മുന്നൊരുക്ക നടപടികളും ദേശീയപാത വികസനത്തിന്റെ വിവരങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 10.30 നായിരുന്നു കൂടിക്കാഴ്ച. കെ റെയിൽ പദ്ധതിക്ക് അനുമതി നൽകുന്ന വിഷയവും ബഫർസോൺ വിഷയവും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചതായാണ് സൂചന. ബഫർസോൺ വിഷയം സുപ്രീംകോടതിയിൽ ഉൾപ്പെടെ പരിഗണനയ്‌ക്ക് വരുമ്പോൾ കേന്ദ്രം പിന്തുണയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാനായി വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button