പഴമക്കാർ പറയുന്ന പല പഴമൊഴികളും ഇന്നത്തെ യുവതലമുറ കാര്യമായി എടുക്കാറില്ല. ഭക്ഷണരീതികൾ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരപ്രകൃതവും മാറും. പ്രഭാതഭക്ഷണം ഒഴിവാക്കിയുള്ള രീതികൾ നമ്മുടെ ആരോഗ്യത്തെ മോശമായി തന്നെ ബാധിക്കും. അതുപോലെ തന്നെയാണ് ചിട്ടയായ രീതിയിലുള്ള ഭക്ഷണക്രമവും. അക്കൂട്ടത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഭക്ഷണം കഴിച്ചശേഷമുള്ള നമ്മുടെ കുളി. പഴയകാലത്തുള്ളവർ പറയാറുണ്ട്, ഉണ്ടിട്ട് കുളിക്കുന്നവരെ കണ്ടാൽ കുളിക്കണമെന്ന്. ഇതൊരു പഴമൊഴി ആണെങ്കിലും കാര്യമില്ലാതില്ല.
ഭക്ഷണം കഴിച്ചയുടനെ കുളിക്കരുതെന്നും കിടക്കരുതെന്നും പ്രായമായവർ പറയുന്നത് വെറുതേ അല്ല. വർഷങ്ങളായി ഈ രീതിയാണ് നിങ്ങൾ ചെയ്തു വരുന്നതെങ്കിൽ പ്രശ്നമാണ്. ഭക്ഷണം കഴിച്ച ഉടനെ കുളിക്കാൻ പാടുള്ളതല്ല. അത് ശരീരത്തിനു നല്ലതല്ല. ഭക്ഷണത്തിനു ശേഷമുള്ള കുളി നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുമെന്നത് തന്നെ കാരണം.
ഭക്ഷണശേഷമുള്ള നീന്തലും കുളിയും നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം മറ്റ് പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നു. ദഹനത്തിനായി കൂടുതൽ രക്തയോട്ടം ആവശ്യമാണെന്നിരിക്കേ ആണ് ഈ അധിക പണി. നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിപ്പിക്കാന്‍ ആമാശയത്തിലേക്ക് നല്ല അളവില്‍ രക്തപ്രവാഹം ആവശ്യമാണ്. എന്നാല്‍, ഭക്ഷണത്തിനു ശേഷമുള്ള കുളിയിലൂടെ രക്തയോട്ടം ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് കൂടി ചെലവാകപ്പെടുന്നു. ആയതിനാൽ, ഭക്ഷണം കഴിഞ്ഞ് മിനിമം അര മണിക്കൂർ എങ്കിലും കഴിഞ്ഞ് മതി കുളിയും നീന്തലും.
Post Your Comments