NewsHealth & Fitness

ഉറക്കക്കുറവ് വില്ലനായി മാറുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ജീവിതചര്യയിൽ ഉറക്കം പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. കൃത്യ സമയത്ത് ഉറങ്ങുകയും കൃത്യ സമയത്ത് ഉണരുകയും ചെയ്താൽ ഊർജ്ജവും ഉന്മേഷവും ലഭിക്കും. എന്നാൽ, മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ആരോഗ്യകരമായ ഉറക്കം നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.

രാത്രി പരമാവധി 10 മണിക്കും 11 മണിക്കും ഇടയിൽ ഉറങ്ങാൻ ശ്രമിക്കുക. വൈകിയുറങ്ങുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചെറുചൂടുള്ള എള്ളെണ്ണ ഉപയോഗിച്ച് കാൽപാദം നന്നായി മസാജ് ചെയ്യുന്നത് കൃത്യമായ ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടാതെ, ഉറങ്ങുമ്പോൾ അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി, ഇന്ന് ഡല്‍ഹിയിലേക്ക്

ഓരോ ദിവസത്തെയും ഉറക്കക്കുറവിന് പകരം വാരാന്ത്യ ഉറക്കം കൊണ്ട് പരിഹാരം കാണുന്നവരുണ്ട്. ഈ ശീലം ആരോഗ്യത്തിന് നല്ലതല്ല. ദഹനം, ഊർജ്ജം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതേസമയം, കൃത്യമായ ഉറക്കം ലഭിച്ചാൽ ഉത്കണ്ഠ, ദേഷ്യം പോലുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button