പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്നും ഉടമസ്ഥാവകാശം വേർപെടുത്തി ഫോൺപേ. ഇതോടെ, ഇരുകമ്പനികളും സ്വതന്ത്രമായി. ഉടമസ്ഥാവകാശം വേർപ്പെടുത്തിയെങ്കിലും, ഇരുകമ്പനികളുടെയും പ്രധാന ഓഹരിയുടമകൾ വാൾട്ട്മാർട്ട് തന്നെയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വേർപ്പെടുത്തലമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനികളുടെ പുതിയ നീക്കം.
ഫോൺപേ സ്വതന്ത്ര കമ്പനിയായതോടെ വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്റ്, വായ്പ തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോൺപേ. ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഫോൺപേയ്ക്ക് ഉള്ളത്. 2016- ലാണ് ഫോൺപേയെ ഇ- കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഏറ്റെടുത്തത്. ഇതോടെ, ഫോൺപേയുടെ ഉടമസ്ഥാവകാശം ഫ്ലിപ്കാർട്ടിന്റെ കൈകളിലായിരുന്നു.
Also Read: ക്ഷേത്ര ദർശനം നടത്തുമ്പോൾ പാലിക്കണം ഈ ചിട്ടകൾ
Post Your Comments