കൊച്ചി: സംസ്ഥാനത്താദ്യമായി ഗ്രീൻ ടാക്സികളുടെ സേവനം ആരംഭിച്ചു. പ്രമുഖ ട്രാവൽ ഓപ്പറേറ്റർ കമ്പനിയായ എംജിഎസാണ് ഗ്രീൻ ടാക്സികളുടെ സേവനം ഉറപ്പുവരുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റാ എക്സ്പ്രസ്- ടി എന്ന മോഡലിന്റെ ഇലക്ട്രിക് കാറുകളാണ് എംജിഎസിന്റെ ഫ്ലീറ്റിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ 10 ഇലക്ട്രിക് കാറുകളാണ് ടാറ്റ മോട്ടോഴ്സ് കൈമാറിയത്. ഡോ. ശശി തരൂർ എംപിയാണ് ഗ്രീൻ ടാക്സിയിൽ ആദ്യ സവാരി നടത്തി ഉദ്ഘാടനം നിർവഹിച്ചത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും, ഐടി പാർക്കുകളും കേന്ദ്രീകരിച്ചാണ് എംജിഎസ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനകം വിവിധ നഗരങ്ങളിലായി 100 ഗ്രീൻ ടാക്സികൾ നിരത്തിലിറക്കാനാണ് എംജിഎസ് പദ്ധതിയിടുന്നത്. പരമ്പരാഗത ഇന്ധനത്തിന്റെ ഉപയോഗവും, മലിനീകരണ പ്രശ്നങ്ങളും ഇല്ലാതാക്കാനുളള മികച്ച ഓപ്ഷൻ ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രവർത്തനച്ചെലവ് താരതമ്യേന കുറവാണ്.
Also Read: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം: വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍
Post Your Comments