Latest NewsKeralaNews

കൂടിക്കാഴ്ച ദുബായിൽ, ജയ്സണ് റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി?: ഇ.പി ജയരാജന്റെ മകനെതിരെ സ്വപ്ന സുരേഷ്

കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം ഇ.പി ജയരാജന്റെ മകൻ ജെയ്‌സൺ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. മറുനാടൻ ആയിരുന്നു ചിത്രം പുറത്തുവിട്ടത്. ഇതിലുള്ളത് ജയരാജന്റെ മകൻ തന്നെയാണെന്നും, യുഎഇയിലെ ബെനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന ആരോപിക്കുന്നു.

ജയ്‌സണും താനും ദുബൈയില്‍ നടത്തിയ കൂടികാഴ്ചയുടെ ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു പൊലീസിനു ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത് . ആഭ്യന്തരവകുപ്പിനെ ഈ ഇടപാടില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയില്‍ ചെയ്യാനായിരുന്നു ജയ്‌സന്റെ നീക്കമെന്ന് സ്വപ്ന പറയുന്നു. ഇതിനുപിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസ് വന്നത്. ഈ ഇടപാടിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു

റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉള്ള ആളാണ് ജെയ്‌സൺ എന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയും ജയ്സണും അടക്കം ഏഴ് പേർ മാത്രം പങ്കെടുത്ത കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളായിരുന്നു അന്ന് പുറത്തുവന്നത്. ഇ.പിക്കെതിരെ പാർട്ടിക്കുള്ളിൽ പുതിയ ബോംബുകൾ പൊട്ടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button