KeralaNews

മൊറാഴയിലെ ആയുർവേദ റിസോർട്ട്: തനിക്ക് ഒരു ബന്ധവുമില്ലെന്ന ഇ.പി ജയരാജന്റെ വാദങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിയുമ്പോൾ

കണ്ണൂർ: മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇ.പി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെ.പി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇ.പി പറഞ്ഞിരുന്നത്. എന്നാൽ, ഇ.പിയുടെ ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. ഇ,പി ജയരാജന്റെ മകൻ ജെയ്സൺ ആണ് ഈ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടർ എന്ന റിപ്പോർട്ട് പുറത്തുവരുമ്പോൾ പൊളിയുന്നത് നുണകൾ കൊണ്ട് ഇ.പി പണിതുയർത്തിയ ചീട്ടുകൊട്ടാരമാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഇ.പിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്ന രേഖകളാണിത്. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.

ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം പാർട്ടിയിൽ തന്നെ ഒറ്റയ്ക്കാക്കിയവർക്കെതിരെ പുതിയ കളികൾ കളിക്കണമെന്ന് മോഹവും പി ജയരാജന്റെ മനസ്സിലുണ്ടോയെന്ന ചോദ്യവും രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button