Latest NewsNewsLife StyleHealth & Fitness

അമിത വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണം!

അമിത വണ്ണമുള്ളവർ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ചില വഴികളുണ്ട്. പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗുണകരമായേക്കാവുന്ന ഒൻപത് വിദ്യകളാണ് ഈ ലേഖനത്തിൽ പറയുന്നത്. ഡോക്ടറുമായി വിശദമായി സംസാരിച്ച് നിങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പു വരുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ എന്തൊക്കെയെന്ന് നോക്കാം.

ഇടവിട്ട് ഉപവാസം നോക്കുക. പകൽ സമയത്ത് കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. 24 ആഴ്ച വരെ നീളുന്ന ഹ്രസ്വകാല ഇടവിട്ടുള്ള ഉപവാസം അമിതഭാരമുള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങൾ ഉപവസിക്കുക. ഭക്ഷണപദാർത്ഥങ്ങൾ വളരെ കുറച്ച് മാത്രം കഴിക്കുക. പിറ്റേന്ന് സാധാ രീതിയിൽ ഭക്ഷണം കഴിക്കുക.

ഒരാൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ദിവസവും കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണത്തെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം. ഇതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അവർ ഉപയോഗിക്കുന്ന എല്ലാ ഇനങ്ങളും ഒരു ജേണലിലോ ഓൺലൈൻ ഫുഡ് ട്രാക്കറിലോ എഴുതി വെയ്ക്കുക എന്നതാണ്. വ്യായാമം നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്ന രീതിയിലുമുണ്ട് ചില കാര്യങ്ങൾ. ഒരു ടേബിളിനടുത്ത് ഇരുന്നുകൊണ്ട് വേണം കഴിക്കാൻ. ഭക്ഷണം കഴിക്കുമ്പോൾ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധ പോകരുത്. വളരെ പതുക്കെ ഭക്ഷണം കഴിക്കുക. വാരിവലിച്ച് കഴിക്കുന്ന രീതി ഒഴിവാക്കുക.

പ്രോട്ടീന് വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കാൻ കഴിയും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. മുട്ട, ഓട്സ്, പരിപ്പ്, വിത്ത് വെണ്ണകൾ, കഞ്ഞി, മത്തി തുടങ്ങിയ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരം കുറയ്ക്കുക. മധുര പാനീയങ്ങളും ഐസ്ക്രീം പോലുള്ളവയും പരമാവധി ഒഴിവാക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഭക്ഷണത്തിൽ ധാരാളം നാരുകൾ ഉൾപ്പെടുത്തുന്നത് പൂർണ്ണതയുടെ തോന്നൽ വർദ്ധിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. ധാന്യങ്ങൾ, ഗോതമ്പ് പാസ്ത, ബ്രെഡ്, ഓട്സ്, ബാർലി,
പഴങ്ങളും പച്ചക്കറികളും, കടല, ബീൻസ്, പയർവർഗ്ഗങ്ങൾ, പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button