Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsHealth & Fitness

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, ഇക്കാര്യങ്ങൾ ശീലമാക്കൂ

ശരീരഭാരം മൊത്തത്തിൽ കുറഞ്ഞാലും അടിവയറ്റിലെ കൊഴുപ്പ് പലപ്പോഴും വില്ലനായി തീരാറുണ്ട്. അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലതരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു. വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കൂ.

അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ദഹിക്കാന്‍ സമയമെടുക്കുന്ന പോഷകമാണ് പ്രോട്ടീൻ. അതിനാല്‍, ദീര്‍ഘനേരം വിശക്കാതെ ഇരിക്കാന്‍ പ്രോട്ടീൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവർ പ്രോട്ടീനിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.

Also Read: എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്: ഫ്രാൻസിലേക്കുള്ള യാത്രയിൽ പ്രതികരണവുമായി ചാൾസ് ശോഭരാജ്

ഭാരം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പഞ്ചസാരയുടെ അമിത ഉപയോഗം. ശരീരത്തിൽ പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കാനുളള കഴിവ് പഞ്ചസാരയ്ക്ക് ഉണ്ട്. അടിവയറ്റിൽ കൊഴുപ്പുള്ളവർ ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയും, മധുര പദാർത്ഥങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാൻ എയറോബിക് വ്യായാമങ്ങൾ ചെയ്യുന്നത് മികച്ച ഓപ്ഷനാണ്. നീന്തൽ, സൈക്ലിംഗ്, നടത്തം, തുഴച്ചിൽ എന്നിവ എയറോബിക് വ്യായാമത്തിന്റെ ഉദാഹരണങ്ങളാണ്. എയറോബിക് വ്യായാമങ്ങൾ ശീലമാക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button