ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതത്തിന് പ്രധാനമാണ്. ഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതും ഭക്ഷണം ശ്രദ്ധിക്കേണ്ടതും എല്ലാം അത്യാവശ്യമാണ്. എന്നാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്താനാണ് ശ്രദ്ധിക്കണം. കാരണം, ശരീരം ആരോഗ്യത്തോടെയിരിക്കാനുള്ള പോഷകങ്ങൾ പച്ചക്കറികളിൽ നിന്നും ലഭിക്കുകയും ചെയ്യും, ഭാരവും കൂടില്ല. കുറഞ്ഞ കലോറിയും, പോഷക സാന്ദ്രതയും നിറഞ്ഞ പച്ചക്കറികൾ ശരീരത്തിന് വളരെ നല്ലതാണ്. ഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ പരിചയപ്പെടാം.
ഇലക്കറികളിൽ പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുണ്ട്. അവയിൽ കലോറി കുറവാണ്, മാത്രമല്ല അവ രുചികരവുമാണ്. ആരോഗ്യകരമായി ഭാരം നിയന്ത്രിക്കാൻ ചീര സഹായിക്കും. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ നിറഞ്ഞ തക്കാളി ശരീരഭാരം കുറയ്ക്കാൻനല്ലതാണ്. മാത്രമല്ല, വിട്ടുമാറാത്ത രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. വെറുതെ പുഴുങ്ങിയോ, ഉപ്പേരി പോലെ വറുത്തോ മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ചേർക്കാം.
Post Your Comments