ഓഹരി വിപണിയിലേക്ക് പുത്തൻ ചുവടുവെപ്പുമായി ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഗ്രോസറി സ്റ്റോറായ ബിഗ്ബാസ്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ ഓഹരി വിൽപ്പന 2025ഓടെ നടത്താനാണ് പദ്ധതിയിടുന്നത്. പാൻ ഇന്ത്യ തലത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം.
ഐപിഒയ്ക്ക് മുന്നോടിയായി കൂടുതൽ ഫണ്ട് സമാഹരണം നടത്താൻ ബിഗ്ബാസ്കറ്റ് പദ്ധതിയിടുന്നുണ്ട്. ഈ ആഴ്ച മാത്രം 200 മില്യൺ ഡോളർ സമാഹരിക്കാൻ ബിഗ്ബാസ്കറ്റിന് സാധിച്ചിട്ടുണ്ട്. 2021- ലാണ് ബിഗ്ബാസ്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ബെംഗളൂരുവാണ് ബിഗ്ബാസ്ക്കറ്റിന്റെ ആസ്ഥാനം.
Also Read: ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്ന മൂന്നാമത്തെ കമ്പനിയാണ് ബിഗ്ബാസ്കറ്റ്. നിലവിൽ, ടാറ്റാ പ്ലേ, ടാറ്റാ ടെക്നോളജീസ് തുടങ്ങിയ കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഐപിഒ നടത്താനാണ് ഈ കമ്പനികൾ പദ്ധതിയിടുന്നത്.
Post Your Comments