കാസർഗോഡ് : ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരൻ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് 19കാരി കൂട്ടബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവത്തിൽ ഇടനിലക്കാരിയടക്കം രണ്ടു പേർ കാസർഗോട്ട് അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാഞ്ഞങ്ങാട് സ്വദേശി ജാസ്മിൻ (22), കാസർകോട് സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട് ഡിവൈ.എസ്.പി സി.എ. അബ്ദുറഹിമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.പാണലത്തെ തോട്ടത്തിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
കൂട്ടബലാത്സംഗ കേസിൽ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരി യായി പ്രവർത്തിച്ചത്. പട്ട്ളയിലെ ജെ. ഷൈനിത്ത് കുമാർ (30), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), എന്നിവരെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. ദരിദ്ര കുടുംബാംഗമായ പെൺകുട്ടി ഭക്ഷണത്തിന് പണം ചോദിച്ച പിന്നാലെ അയൽക്കാരനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.
Post Your Comments