തിരുവനന്തപുരം: ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം വിവാദത്തിൽ. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്നത്. 2022- 23 ലെ സംസ്ഥന സർക്കാരിന്റെ സംരംഭങ്ങളുടെ കൂട്ടത്തിലാണ്, ‘തദ്ദേശ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത്, മെയ്‌ഡ് ഇൻ കേരള‘ എന്ന് എഴുതിയിരിക്കുന്നത്.
ഇതിന് തൊട്ട് താഴെ ഇന്ത്യയിലെ ഏറ്റവും മികച്ച ഏകജാലക സംവിധാനം എന്ന പേരിൽ കെ-സ്വിഫ്റ്റിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആണെങ്കിൽ തുമ്പയിൽ നിന്നും വിടുന്ന റോക്കറ്റിന്റെ പിതൃത്വവും പിണറായി ഏറ്റെടുക്കുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ പരിഹാസം. എംഎസ്എംഇ വിഭാഗത്തിലാണ് പരസ്യത്തിൽ സർക്കാർ വിക്രാന്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിണറായി വിജയനെയും പി രാജീവിനെയും കുറ്റം പറയാൻ പറ്റില്ല, പ്രബുദ്ധരുടെ ഇടയിൽ ഇതല്ല, ഇതിനപ്പുറത്തെ പരസ്യവും ഹിറ്റാവുമെന്ന് ചിലർ പറയുന്നു. അസാമാന്യ തൊലിക്കട്ടി എന്നാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറയുന്നത്. ‘ഇവറ്റകളുടെ യൂണിയൻ കൊടി പിടിക്കാനോ അവിടെ പ്രവേശിക്കാനോ പോലും കഴിയാത്തതുകൊണ്ട് കാര്യം പൂർത്തീകരിച്ചു , കെ. വിക്രാന്ത് എന്ന് കൂടി പറയാമായിരുന്നു എന്നാണു മറ്റൊരു കമന്റ്.
Post Your Comments